Connect with us

Uae

റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രിയെ പ്രസിഡന്റ് സ്വീകരിച്ചു

വിവിധ വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി.

Published

|

Last Updated

അബൂദബി| റഷ്യൻ ഫെഡറേഷന്റെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മന്തുറോവിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ സ്വീകരിച്ചു. അബൂദബിയിലെ ഖസർ അൽ ശാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ, യു എ ഇ – റഷ്യ ബന്ധങ്ങൾ വളരുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനകരമാകുന്ന വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
പരസ്പര താത്പര്യമുള്ള നിരവധി വിഷയങ്ങളും യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിവിധ വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി.

Latest