Connect with us

Uae

പ്രസിഡന്റ് ശൈഖ് മുഹമ്മദും ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി അല്‍ സിസിയും ചര്‍ച്ച നടത്തി

ഇരുവരും ന്യൂ അലമൈന്‍ സിറ്റിയില്‍ പര്യടനം നടത്തി.

Published

|

Last Updated

ദുബൈ | യു എ ഇ പ്രസിഡന്റ്‌ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഈജിപ്തില്‍ പ്രധാനമന്ത്രി അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായി രാജ്യാന്തര കാര്യങ്ങള്‍ ചര്‍ച്ച നടത്തി. സ്വകാര്യ സന്ദര്‍ശനമായിരുന്നു ശൈഖ് മുഹമ്മദിന്റേത്. ഇതിനിടെയാണ് ന്യൂ അലമൈന്‍ സിറ്റിയില്‍ ഉന്നതതല ചര്‍ച്ച നടത്തിയത്.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധം ഇരു നേതാക്കളും അവലോകനം ചെയ്തു. ഉഭയകക്ഷി പങ്കാളിത്തം തുടരുന്നതിനുള്ള ശ്രമങ്ങള്‍ ചര്‍ച്ച ചെയ്തതായി യു എ ഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ വീക്ഷണങ്ങള്‍ കൈമാറി. ഇരുവരും ന്യൂ അലമൈന്‍ സിറ്റിയില്‍ പര്യടനം നടത്തി. അവിടെ തീരദേശ റിസോര്‍ട്ടിലെ വികസന പദ്ധതികളെക്കുറിച്ചും ചര്‍ച്ചചെയ്തു.

Latest