Connect with us

Uae

പ്രസിഡന്റ് ശൈഖ് മുഹമ്മദ് അധ്യാപകനെ കണ്ടു

പ്രസിഡന്റ് അടുത്തെത്തി കുനിഞ്ഞു അധ്യാപകനെ ആശ്ലേഷിക്കുകയായിരുന്നു. ഇത് ഹൃദയസ്പർശിയായ നിമിഷമായി.

Published

|

Last Updated

അബൂദബി| റമസാൻ മജ്‌ലിസിൽ യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ബാല്യകാല അധ്യാപകനെ പ്രത്യേകം അഭിവാദ്യം ചെയ്യുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ തരംഗമായി. പ്രസിഡന്റ്മജ്‌ലിസിൽ പ്രവേശിക്കുമ്പോൾ അധ്യാപകൻ ചക്രക്കസേരയിൽ ധാരാളം ആളുകളുടെ വരിയിലായിരുന്നു. പ്രസിഡന്റ് ഇത് കണ്ട് വേഗത്തിൽ അടുത്തെത്തി കുനിഞ്ഞു അധ്യാപകനെ ആശ്ലേഷിക്കുകയായിരുന്നു. ഇത് ഹൃദയസ്പർശിയായ നിമിഷമായി.

പ്രൊഫ. അഹ്്മദ് ഇബ്്റാഹിം മന്ദി അൽ തമീമിക്ക് ഇത് അപ്രതീക്ഷിതമായ അനുഭവമായിരുന്നു. അധ്യാപകനെ തിരിച്ചറിഞ്ഞ ശൈഖ് മുഹമ്മദ് മുറിയുടെ എതിർവശത്ത് നിന്ന് എഴുന്നേറ്റ്, നിറഞ്ഞ സദസ്സിലൂടെ നടന്ന് അധ്യാപകനെ കണ്ടുമുട്ടുന്നത് കാണാം. സൈഫ് ബിൻ സായിദ് അൽ നഹ്്യാനാണ് വീഡിയോ പങ്കിട്ടത്. രാഷ്ട്രനേതാവ് അധ്യാപകനെ ആലിംഗനം ചെയ്യുന്നതും ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹവുമായി സംസാരിക്കുന്നതും കാണാം.
നേതാവ് അധ്യാപകനെ ബഹുമാനത്തോടെ കാണുന്നത് ഇതാദ്യമല്ല. 2017ൽ, ഖലീഫ സിറ്റിയിലെ അൽ തമീമിയുടെ വീട് ശൈഖ് മുഹമ്മദ് സന്ദർശിച്ചിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ, ലോക അധ്യാപക ദിനത്തോടനുബന്ധിച്ച്, രാജ്യത്തെ അധ്യാപകർ നടത്തിയ പ്രവർത്തനങ്ങളെ നേതാവ് പ്രശംസിച്ചു. അവരുടെ “രാഷ്ട്രത്തിനായുള്ള സമർപ്പിത സേവനത്തിന്’ നന്ദി പറയുകയും ചെയ്തു.

 

 

Latest