National
രാഷ്ട്രപതി ഒപ്പിട്ടു; കെ വിനോദ് ചന്ദ്രന്‍ സുപ്രീം കോടതി ജഡ്ജി
മലയാളിയായ ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.
ന്യൂഡല്‍ഹി | സുപ്രീം കോടതിയില്‍ ഒരു മലയാളി ജഡ്ജി കൂടി നിയമിതനായി. കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ടു.
മലയാളിയായ ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം. ബിഹാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നാണ് സുപ്രീം കോടതിയിലെത്തുന്നത്.
2011 മുതല്‍ 2023 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ നേരത്തെ കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു.
---- facebook comment plugin here -----