Connect with us

National

രാഷ്ട്രപതി ഒപ്പ് വെച്ചു; വഖഫ് നിയമ ഭേദഗതി ബില്‍ നിയമമായി

നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറങ്ങി .

Published

|

Last Updated

ന്യൂഡല്‍ഹി  | പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ്  നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. രാഷ്ട്രപതി ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി. നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറങ്ങി .

അതേ സമയം കോണ്‍ഗ്രസ്, എഐഎംഐഎം, ആം ആദ്മി പാര്‍ട്ടി (എഎപി) എന്നിവര്‍ വെവ്വേറെ ഹരജികളിലൂടെ പുതിയ നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

വഖഫ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വെക്കരുത് എന്ന് അഭ്യര്‍ഥിച്ചു മുസ്ലിം ലീഗ് എംപിമാര്‍ ഇന്ന് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു .ഇതിന് പിന്നാലെയാണ് ബില്‍ നിയമമായിരിക്കുന്നത്. ബില്ല് മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ലീഗ് എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലീഗിന്റെ അഞ്ച് എംപിമാര്‍ ആണ് കത്ത് നല്‍കിയത്. മത ന്യൂനപക്ഷങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനപരമായിട്ടുള്ള ഇടപെടലാണ് ബില്ലിലെന്ന് കത്തില്‍ ചൂണ്ടികാണിക്കുന്നു. ലോക്സഭയിലെ രണ്ട് എംപിമാരും രാജ്യസഭയിലെ മൂന്ന് എംപിമാരുമാണ് കത്ത് അയച്ചത്.

 

---- facebook comment plugin here -----

Latest