Connect with us

Saudi Arabia

വൈറ്റ് ഹൗസിലെ ഇഫ്താര്‍ വിരുന്ന്; സഊദി അംബാസഡറെ സ്വാഗതം ചെയ്ത് പ്രസിഡന്റ് ട്രംപ്

റമസാന്‍ അവസാനത്തോട് അടുക്കുമ്പോള്‍, സഊദിയുടെ അ മേരിക്കയിലെ അംബാസഡര്‍ ഇഫ്താറില്‍ പങ്കെടുത്തതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് യു എസിലെ സഊദി അറേബ്യന്‍ അംബാസഡര്‍ റീമ ബന്ദര്‍ അല്‍-സഊദ് രാജകുമാരിയെ സ്വാഗതം ചെയ്ത് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി തന്റെ ഭരണകൂടം നിരന്തരമായ നയതന്ത്രത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആഗോള സമാധാന ശ്രമങ്ങള്‍ക്കായി നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്നും, ഇസ്‌ലാമിലെ പുണ്യമാസമായ റമസാന്‍ അവസാനത്തോട് അടുക്കുമ്പോള്‍, സഊദിയുടെ അ മേരിക്കയിലെ അംബാസഡര്‍ ഇഫ്താറില്‍ പങ്കെടുത്തതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് പറഞ്ഞു

യു എ ഇ, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും ഇഫ്താറില്‍ പങ്കെടുത്തു. ഇഫ്താറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മുസ്‌ലിം സമൂഹത്തോടുള്ള പ്രസിഡന്റ് ട്രംപിന്റെ ക്ഷണത്തിന് നന്ദിയെന്നും റീമ രാജകുമാരി എക്സില്‍ പോസ്റ്റ് ചെയ്തു.

Latest