National
രാഷ്ട്രപതി സ്ഥാനാര്‍ഥി; പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്
സുശീല്‍ കുമാര്‍ ഷിന്‍ഡെ, യശ്വന്ത് സിന്‍ഹ എന്നീ പേരുകള്‍ യോഗം പരിഗണിക്കും.
ന്യൂഡല്‍ഹി | ഗോപാല്‍ കൃഷ്ണ ഗാന്ധിയും പിന്മാറിയതോടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ നീക്കങ്ങള്‍ തുടരുന്നു. പുതിയ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും. എന്‍ സി പി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. സുശീല്‍ കുമാര്‍ ഷിന്‍ഡെ, യശ്വന്ത് സിന്‍ഹ എന്നീ പേരുകള്‍ യോഗം പരിഗണിക്കും. കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പകരം മരുമകന്‍ അഭിഷേക് ബാനര്‍ജിയാകും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുക. ആദ്യ യോഗത്തിന് എത്താതിരുന്ന സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കിയത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ തന്നെക്കാള്‍ കഴിവും യോഗ്യതയുമുള്ള നിരവധി പേര്‍ പ്രതിപക്ഷ നിരയിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അത്തരമൊരു വ്യക്തിക്ക് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.