indian presidential election
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ; ദ്രൗപദി മുര്‍മു ഇന്ന് പത്രിക നല്‍കും
പ്രധാനമന്ത്രി മുര്‍മുവിന്റെ പേര് നിര്‍ദേശിക്കും; ജെ പി നദ്ദ പിന്താങ്ങും
ന്യൂഡല്‍ഹി | എന്‍ ഡി എയുടെ രാഷ്ട്രപതി സാനാര്‍ഥിയായി ബി ജെ പിയുടെ ഗോത്രവര്‍ഗ നേതാവായ ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. എന്‍ ഡി എ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദേശിക്കുക. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ പിന്താങ്ങും. ഒഡീഷ സ്വദേശിയായ മുര്‍മു ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായിരുന്നു.
ഒഡീഷിയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുമാണ് മുര്‍മു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന് മുമ്പ് അധ്യാപികയായിരുന്നു. മയൂര്‍ഭഞ്ചിലെ റൈരംഗ്പൂരില്‍ നിന്ന് രണ്ട് തവണ എം എല്‍ എയായ അവര്‍ വാണിജ്യം, ഗതാഗതം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ മന്ത്രിയുമായിരുന്നു.