Kerala
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മാത്യു ടി തോമസ് ദേവെഗൗഡയെ കാണും; സംസ്ഥാന ഘടകത്തിന്റെ നിലപാട് നാളെ
ജെ ഡി (എസ്) ദേശീയ ഘടകം എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മാത്യു ടി തോമസ്, ദേവെഗൗഡയെ കാണാനൊരുങ്ങുന്നത്.
തിരുവനന്തപുരം | രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജെ ഡി (എസ്) സംസ്ഥാന ഘടകത്തിന്റെ നിലപാട് നാളെ പ്രഖ്യാപിക്കും. വിഷയത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് മാത്യു ടി തോമസ് അഖിലേന്ത്യാ അധ്യക്ഷന്‍ ദേവഗൗഡയുമായി ചര്‍ച്ച നടത്തും. ഇതിനായി അദ്ദേഹം ഇന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിക്കും. ഗൗഡയുമായുള്ള ചര്‍ച്ചക്കു ശേഷമാണ് നിലപാട് അറിയിക്കുക.
ജെ ഡി (എസ്) ദേശീയ ഘടകം എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മാത്യു ടി തോമസ്, ദേവെഗൗഡയെ കാണാനൊരുങ്ങുന്നത്. എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കുന്നതിനെ സംസ്ഥാന ഘടകം അനുകൂലിക്കില്ലെന്നാണ് വിവരം. അഖിലേന്ത്യാ നേതൃത്വത്തിന്റെ നീക്കം സംസ്ഥാനത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.