Connect with us

indian presidential election

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; രാവിലെ പത്തിന് വോട്ടിംഗ് ആരംഭിക്കും

പാര്‍ലിമെന്റിലെ ഇരുസഭകളിലെ അംഗങ്ങളും സംസ്ഥാനങ്ങളിലെ നിയമസഭാ അംഗങ്ങളുമാണ് വോട്ട് രേഖപ്പെടുത്തുക

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള നിര്‍ണായ തിരഞ്ഞെടുപ്പ്. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിക്കുക. പാര്‍ലിമെന്റിലെ ഇരുസഭകളിലെ അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ അംഗങ്ങളുമാണ് വോട്ട് രേഖപ്പെടുത്തുക.

നിലവിലെ സാഹചര്യത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. എന്‍ ഡി എ ഘടകക്ഷികള്‍ക്ക് പുറമെ പുറത്തുള്ള ഏഴ് പാര്‍ട്ടികളുടെ പിന്തുണയും ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ഗോത്രവിഭാഗം നേതാവുമായ ദ്രൗപദി മുര്‍മു ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി. യശ്വന്ത് സിന്‍ഹക്ക് മികച്ച മത്സരം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം.
വോട്ടെടുപ്പിന് മുന്നോടിയായി രാവിലെ എന്‍ ഡി എ സഖ്യവും പ്രതിപക്ഷ പാര്‍ട്ടികളും പ്രത്യേക യോഗം ചേരും. പാര്‍ട്ടി ആസ്ഥാനങ്ങളില്‍ വോട്ടെടുപ്പിന്റെ മോക് ഡ്രില്ലും നടക്കും.

ആകെയുള്ള 10,86,431 വോട്ടു മൂല്യത്തില്‍ ദ്രൗപദി മുര്‍മുവിന് 6.6 ലക്ഷത്തിലധികം വോട്ടുകള്‍ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്.