indian presidential election
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്
വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാന്‍ കഴിയില്ല
ന്യൂഡല്‍ഹി | ഇന്ത്യയുടെ 16-ാമത് രാഷ്ട്രപതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. രാജ്യത്തിന്റെ പ്രഥമ പൗരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ജൂണ്‍ 15ന് ഇറങ്ങും. വോട്ടെണ്ണല്‍ ജൂലൈ 21ന് നടക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂണ്‍ 29ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാന്‍ കഴിയില്ല. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. 776 എം പിമാരും 4033 എം എല്‍ എമാരുമടക്കം 4809 പേരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക.
ജൂലൈ 24ന് മുമ്പ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കും. 25ന് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും. ആര്‍ട്ടിക്കിള്‍ 324ന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 276 എംപിമാരും 4120 എം പിമാരുമടങ്ങിയ ഇലക്ട്രല്‍ കോളജ് തിരഞ്ഞെടുക്കും.നാമനിര്‍ദേശം നല്‍കാന്‍ ഇലക്ട്രല്‍ കോളജിലെ 50 അംഗങ്ങളുടെ പിന്തുണ വേണം.
രാജ്യസഭ സെക്രട്ടറി ജനറലാണ് വരണാധികാരി. ഡല്‍ഹിയിലാണ് നോമിനേഷന്‍ നല്‍കണ്ടേത്. നോമിനേഷന്‍ നല്‍കുന്നവര്‍ 15,000 രൂപ കെട്ടിവെക്കണം. പാര്‍ലിമെന്റിലും നിയമസഭകളിലും പോളിംഗ് ബൂത്തുകളുണ്ടാകും. എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും ഇവിടങ്ങളില്‍ വോട്ട് ചെയ്യാം.