Poem
ഒന്നമർത്തുക
കവിത ചൊല്ലുന്നതിനിടയ്ക്ക് വല്ലപ്പോഴെങ്കിലും ചുണ്ടുകളെ എന്റെ നേർക്കാനയിക്കുക; കണ്ണുകൾ ചേർത്തടച്ച് അമർത്തിച്ചുംബിച്ച് ഹൃദയമിടിപ്പളക്കുക

വായിക്കുന്നതിനിടയ്ക്ക്
വല്ലപ്പോഴെങ്കിലും
തലയുയർത്തി
കൈയുയർത്തി
എന്റെ നെറ്റിമേലമർത്തിവെക്കുക.
ഊഷ്മാവളക്കുക.
ചിത്രം വരയ്ക്കുന്നതിനിടയ്ക്ക്
വല്ലപ്പോഴെങ്കിലും
ശിരസ്സ് താഴ്ത്തുക.
ബ്രഷ് താഴെ വെക്കുക.
വയറിന്മേൽ മുഖമർത്തി
മഴ പെയ്യുന്നതറിയുക.
കവിത ചൊല്ലുന്നതിനിടയ്ക്ക്
വല്ലപ്പോഴെങ്കിലും
ചുണ്ടുകളെ എന്റെ നേർക്കാനയിക്കുക;
കണ്ണുകൾ ചേർത്തടച്ച്
അമർത്തിച്ചുംബിച്ച്
ഹൃദയമിടിപ്പളക്കുക
---- facebook comment plugin here -----