മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം: പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരിക്കെതിരെ ഇന്നു കേസെടുക്കും
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി മെഡിക്കല്‍ കോളജ് പോലീസാണ് കേസെടുക്കുക.
കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരന്‍ പീഡിപ്പിച്ച യുവതിയെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിന് പിരിച്ചു വിട്ട താല്‍ക്കാലിക ജീവനക്കാരി ദീപക്കെതിരെ ഇന്ന് കേസെടുത്തേക്കും.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെ കഴിഞ്ഞദിവസം തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി മെഡിക്കല്‍ കോളജ് പോലീസാണ് കേസെടുക്കുക.
കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടായെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. സൂപ്രണ്ടിനു നല്‍കിയ പരാതിയെ തുടര്‍ന്ന്, അതിജീവിതയെ സമീപിച്ച ജീവനക്കാരുടെ പേരും തസ്തികയും വ്യക്തമാക്കി സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കി. ഇതിന് പിന്നാലെയാണു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിം സ്വീകരിച്ചത്.
കേസില്‍ അറസ്റ്റിലായ പ്രതി വടകര സ്വദേശി കെ ശശീന്ദ്രന്‍ റിമാന്‍ഡിലാണ്.