Connect with us

Kerala

വിദ്യാർഥികളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനം: മാർഗ്ഗരേഖ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിന് ബോധവൽക്കരണം നൽകുന്നതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് ജൂൺ 13ന് സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലി നടത്തണം.

Published

|

Last Updated

തിരുവനന്തപുരം | വിദ്യാർത്ഥികള്‍ക്കിടയില്‍ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗരേഖ പുറത്തിറക്കി. സ്കൂൾ കോമ്പൗണ്ടിൽ തെരുവുനായ്ക്കൾ പെരുകാൻ ഉള്ളതും തങ്ങാനുള്ളതുമായ സാഹചര്യമൊഴിവാക്കണം.

പേവിഷബാധ സംബന്ധിച്ചും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചും
വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തണം. മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിൽ മുറിവ് സംഭവിച്ചാൽ അധ്യാപകരെയോ രക്ഷിതാക്കളെയോ ഉടനടി വിവരം അറിയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം.

പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിന് ബോധവൽക്കരണം നൽകുന്നതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് ജൂൺ 13ന് സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലി നടത്തണം. സ്പെഷ്യൽ അസംബ്ലികൾ എല്ലാ സ്കൂളുകളും നടത്തിയെന്ന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരും ഉറപ്പുവരുത്തേണ്ടതാണെന്ന്  വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടി നിർദ്ദേശിച്ചു.

Latest