National
വിലക്കയറ്റം: നേപ്പാളിൽ നിന്ന് തക്കാളി ഇറക്കുമതി ചെയ്യാൻ തുടങ്ങിയെന്ന് കേന്ദ്രം
ആദ്യ ബാച്ച് വെള്ളിയാഴ്ചയോടെ വാരാണസി, ലക്നോ, കാൺപൂർ മാർക്കറ്റുകളിൽ എത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരമാൻ
ന്യൂഡൽഹി | ആഭ്യന്തര വിപണിയിൽ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ നേപ്പാളിൽ നിന്നും തക്കാളി ഇറക്കുമതി ചെയ്യാൻ ആരംഭിച്ചതായി കേന്ദ്രം. ആദ്യ ബാച്ച് വെള്ളിയാഴ്ചയോടെ വാരാണസി, ലക്നോ, കാൺപൂർ മാർക്കറ്റുകളിൽ എത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരമാൻ പാർലിമെന്റിൽ അറിയിച്ചു.
തക്കാളി വില രാജ്യത്ത് കുതിച്ചുയരുകയാണ്. മൊത്തവിപണിയിൽ കിലോ 140 രൂപ വരെ എത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഴ ലഭ്യമല്ലാത്തതും കൂടിയ ചൂടും കാരണം തക്കാളി കൃഷി നശിച്ചതാണ് തക്കാളി വില ഉയരാൻ കാണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന് പുറമെ തക്കാളി കൃഷിയെ വൈറസ് ബാധിച്ചതും വിള നശിക്കാൻ കാരണമായി.
---- facebook comment plugin here -----