Connect with us

First Gear

ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടും: നിതിന്‍ ഗഡ്കരി

ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം മലിനീകരണ നികുതി ചുമത്താന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്നും ഗഡ്കരി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് ശതമാനം ജിഎസ്ടി വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 10 ശതമാനം മലിനീകരണ നികുതി ചുമത്താന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഡീസല്‍ വാഹന ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ഇന്ന് വൈകിട്ടോടെ കൈമാറും.

മലിനീകരണം തടയുന്നതിനും ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.