Connect with us

Kuwait

കുവൈത്തില്‍ വിവിധ മരുന്നുകളുടെ വിലകുറച്ചു

പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്നു മാസത്തിന് ശേഷം പ്രാബല്യത്തില്‍വരും

Published

|

Last Updated

കുവൈത്ത് സിറ്റി |  കുവൈത്തില്‍ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയില്‍ കുറവ് വരുത്തി. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം, രക്തം കട്ടിയാകല്‍, എന്നീ അസുഖങ്ങള്‍ക്കുള്ള 200ലധികം മരുന്നുകളുടെ വില അറുപതു ശതമാനം വരെ കുറച്ചു. ആരോഗ്യ മന്ത്രി അഹ്മദ് അല്‍ ആവാദി യാണ്വിവിധ മരുന്നുകളുടെ വില കുറച്ചതായിഉത്തരവ് ഇറക്കിയത്.

വിവിധ തരം ആന്റി ബയോട്ടിക് ആന്റി കണ്‍വള്‍സ് ഔഷധങ്ങളുടെയും വില കുറഞ്ഞിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം ചില മരുന്നുകള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ 60ശതമാനം വരെ വില കുറയും. പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്നു മാസത്തിന് ശേഷം പ്രാബല്യത്തില്‍വരും

 

Latest