Connect with us

National

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ഡെബ്രോയ് അന്തരിച്ചു

സാഹിത്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് 2015ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനുമായ ബിബേക് ഡെബ്രോയ് അന്തരിച്ചു. 69 വയസായിരുന്നു. 2015 മുതല്‍ 2019 ജൂണ്‍ വരെ നീതി ആയോഗില്‍ അംഗമായിരുന്നു. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

സാഹിത്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് 2015ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. അമൃത് കാലിന്റെ സാമ്പത്തിക ചട്ടക്കൂടിനുമുള്ള ധനമന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടെയും അധ്യക്ഷനായിരുന്നു ഡെബ്രോയ്.

മേഘാലയയിലെ ഷില്ലോങ്ങില്‍ 1955 ജനുവരി 25 ന് ഒരു ബംഗാളി ഹിന്ദു കുടുംബത്തിലാണ് ഡെബ്രോയ് ജനിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലുമായിരുന്നു ഉപരിപഠനം. ട്രിനിറ്റി കോളേജ് സ്‌കോളര്‍ഷിപ്പില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുകയുമുണ്ടായി

Latest