Kerala
പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്തു; പാതിവില തട്ടിപ്പില്‍ കേസെടുത്ത് ഇഡി
തട്ടിപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നും അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയോ എന്നും ഇഡി പരിശോധിക്കും.
![](https://assets.sirajlive.com/2025/02/ananthu-case-897x538.jpg)
കൊച്ചി | പാതിവില തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്തെന്ന ഐബി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം കേസ് ഏറ്റെടുക്കാന്‍ ആയിരുന്നു നേരത്തെയുള്ള തീരുമാനം.തട്ടിപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നും അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയോ എന്നും ഇഡി പരിശോധിക്കും.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിട്ടുണ്ട്. ഇവരില്‍ നിന്നും ഇ ഡി അന്വേഷണസംഘം വിവരങ്ങള്‍ തേടും. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ കേസിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ആരോപണ വിധേയരേയും ചോദ്യം ചെയ്യുമെന്നാണ് സൂചന