National
സ്വാമി വിവേകാനന്ദന്റെ 160ാം ജന്മദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ യുവജനദിനവും ആചരിക്കുന്നു.
ന്യൂഡല്‍ഹി| സ്വാമി വിവേകാനന്ദന്റെ 160ാം ജന്മദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ യുവജനദിനവും ആചരിക്കുന്നു.സ്വാമി വിവേകാനന്ദന്റെ ഉപദേശങ്ങള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ യുവജനങ്ങളെ പ്രചോദിപ്പിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ മഹത്തായ ആശയങ്ങളും ആദര്‍ശങ്ങളും രാജ്യത്തെ ജനങ്ങളെ മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച കര്‍ണാടകയില്‍ നടക്കുന്ന ദേശീയ യുവജനോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
---- facebook comment plugin here -----