Connect with us

Kuwait

പ്രധാനമന്ത്രി കുവൈത്തിലെത്തി

ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

Published

|

Last Updated

കുവൈത്ത് സിറ്റി | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തി. മോദി സന്ദര്‍ശിക്കാത്ത ഏക ജി സി സി രാഷ്്ട്രമാണ് കുവൈത്ത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ അവതരിപ്പിച്ചാണ് ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് കുവൈത്തില്‍ ലഭിച്ചത്. കുവൈത്ത് അമീര്‍, കിരീടാവകാശി എന്നിവരുമായും കുവൈത്തിലെ ഉന്നതനേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.

കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈത്തിലെത്തിയത്. 43 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്. മുമ്പ് 1981ല്‍ ഇന്ദിരാ ഗാന്ധിയാണ് കുവൈത്ത് സന്ദര്‍ശിച്ചത്.

 

Latest