National
ജനജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ച നേതാവ്: പ്രധാന മന്ത്രി
'രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വര്‍ഷങ്ങളോളം വ്യക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയായിരുന്നു മന്‍മോഹന്‍ സിംഗ്.'

ന്യൂഡല്‍ഹി | മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ച സമുന്നത നേതാവായിരുന്നു മന്‍മോഹന്‍ സിംഗ് എന്ന് മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഇന്ത്യ ദുഃഖിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വര്‍ഷങ്ങളോളം വ്യക്തിമുദ്ര പതിപ്പിച്ച ധിഷണാശാലിയായിരുന്നു മന്‍മോഹന്‍ സിംഗ്.
പാര്‍ലിമെന്റില്‍ നിര്‍ണായക ഇടപെടലുകളാണ് അദ്ദേഹം നടത്തിയതെന്നും പ്രധാന മന്ത്രി അനുസ്മരിച്ചു.
---- facebook comment plugin here -----