Connect with us

National

കേരള സ്റ്റോറി സിനിമയെ ന്യായീകരിച്ച് പ്രധാനമന്ത്രി; തീവ്രവാദത്തെ തുറന്നുകാട്ടുന്ന സിനിമയെന്ന്

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോൺഗ്രസ് തീവ്രവാദം വളർത്തുകയും തീവ്രവാദികൾക്ക് അഭയം നൽകുകയും ചെയ്തെന്നും പ്രധാനമന്ത്രി

Published

|

Last Updated

ബെല്ലാരി | വിവാദ സിനിമ കേരള സ്റ്റോറിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടുന്നതാണ് സിനിമയെന്നും കേരളത്തിലെ ഭീകര ഗൂഢാലോചനകൾ സിനിമ വെളിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെല്ലാരിയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോൺഗ്രസ് തീവ്രവാദം വളർത്തുകയും തീവ്രവാദികൾക്ക് അഭയം നൽകുകയും ചെയ്തെന്നും പ്രധാനമന്ത്രി ആരോപിച്ചു. കേരള സ്റ്റോറി സിനിമയെ എതിർക്കുന്ന കോൺഗ്രസ് നിലപാടിനെയും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തീവ്രവാദതത്തെ തുറന്നുകാട്ടുന്നത് കൊണ്ടാണ് സിനിമയെ കോൺഗ്രസ് എതിർക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

രാഷ്ട്രീയ വിജയത്തിനായി കോൺഗ്രസ് വ്യാജ വിവരണങ്ങളും സർവേകളും നടത്തുന്നു. സംസ്ഥാനത്തെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവരുടെ ശ്രമം. കോൺഗ്രസിന്റെ പ്രകടനപത്രിക പ്രീണനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മൂന്ന് ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കർണാടകയിൽ എത്തിയത്. നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ നാളത്തെയും മറ്റന്നാളത്തെയും പ്രചാരണ പരിപാടികൾ പുനഃക്രമീകരിച്ചിട്ടുണ്ട്.

Latest