Connect with us

vande bharath

ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു

ഓണ്‍ലൈനായി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഓണ്‍ലൈനായാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്.പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു കോടിയില്‍ അധികം യാത്രക്കാര്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ രാജ്യത്ത് യാത്ര ചെയ്തു. രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത് സര്‍വീസുകള്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പുതിയ വന്ദേ ഭാരതും പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയിതു. കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിന്‍ രാവിലെ ഏഴു മണിക്കാണ് യാത്ര പുറപ്പെടുക. 7.55ന് ട്രെയിന്‍ കണ്ണൂരെത്തും. ചെയര്‍കാറിന് 445 രൂപയു എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 840 രൂപയുമാണ് കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് നിരക്ക്. 8.57നാണ് ട്രെയിന്‍ കോഴിക്കോടെത്തുക. തിരൂരില്‍ 9.22ന് ട്രെയിന്‍ ഓടിയെത്തും. 9.58ന് ട്രെയിന്‍ ഷൊര്‍ണൂരെത്തും. 10.38 നാണ് ട്രെയിന്‍ തൃശ്ശൂരെത്തുക. എറണാകുളത്ത് 11.45ന് ട്രെയിനെത്തും. ഉച്ചയ്ക്ക് 12.32നാണ് ആലപ്പുഴയില്‍ എത്തുക. 1.40ന് ട്രെയിന്‍ കൊല്ലത്തും 3.05 ന് ട്രെയിന്‍ തിരുവനന്തപുരത്തും എത്തും.

1555രൂപയാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയര്‍കാര്‍ നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2835 രൂപയാകും ടിക്കറ്റ് നിരക്ക്. എട്ടു മണിക്കൂറും അഞ്ചു മിനുട്ടുമാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ എടുക്കുന്ന സമയം. തിരിച്ച് വൈകീട്ട് 4.05ന് ട്രെയിന്‍ കാസര്‍കോടേക്ക് പുറപ്പെടും. എറണാകുളത്ത് 6.35ന് വന്ദേ ഭാരത് എത്തും. 8.52ന് തിരൂരിലെത്തും. 9.23ന് ട്രെയിന്‍ കോഴിക്കോടെത്തും. 10.24ന് കണ്ണൂരിലും 11.58ന് കാസര്‍കോടും എത്തിച്ചേരും.

 

---- facebook comment plugin here -----

Latest