Connect with us

National

പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍; 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും

ഇന്ന് അയോധ്യയില്‍ മോദിയുടെ റോഡ് ഷോ നടക്കും.

Published

|

Last Updated

ലക്‌നോ| ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെത്തും. ഇന്ന് അയോധ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിന്റെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം മോദി ഇന്ന് നിര്‍വഹിക്കും.

രാവിലെ പത്തേമുക്കാലിന് പ്രധാനമന്ത്രിഅയോധ്യയില്‍ എത്തും. 11.15 ന് 240 കോടി ചെലവഴിച്ച് പുതുക്കിയ അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനം ചെയ്യും. 12.15ന് പുതിയ വിമാനത്താവളവും ഉദ്ഘാടനം ചെയ്യും. രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും 6 പുതിയ വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ്ളാഗ് ഓഫ് ചെയ്യും. നവീകരിച്ച നാല് റോഡുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 15700 കോടി രൂപയുടെ വികസന പദ്ധതികള്‍ മോദി ഇന്ന് പ്രഖ്യാപിക്കും. മോദിയുടെ അയോധ്യ സന്ദര്‍ശനം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് തുടക്കമിടുന്നത്.