Connect with us

indian evacuation in ukraine

സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി മോദി ഇന്ന് ഫോണില്‍ സംസാരിക്കും

ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് യുക്രൈന്റെ പിന്തുണ തേടും

Published

|

Last Updated

ന്യൂഡല്‍ഹി|  റഷ്യന്‍ ആക്രമണം കൂടുതല്‍ തീവ്രമാകുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിന് സഹകരണം ആവശ്യപ്പെട്ടാണ് മോദി സെലന്‍സ്‌കിയെ വിളിക്കുന്നത്. നേരത്തെ റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26 ന് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്‌കി സംസാരം നടക്കുന്നത്.

യുക്രൈന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമെന്നാണ് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്. കൊവിഡിനെ എങ്ങനെ കൈകാര്യം ചെയ്‌തോ അതു പോലെ നിലവിലെ പ്രതിസന്ധിയേയും മറികടക്കുമെന്നും മോദി പറഞ്ഞിരുന്നു.

 

 

Latest