Connect with us

National

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്

രണ്ടായിരം വിദ്യാർത്ഥികൾ നേരിട്ടും ലക്ഷക്കണക്കിന് വിദ്യാർഥികൾ ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കും.

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പരീക്ഷ പേ ചർച്ച ഇന്ന്. രാവിലെ 11 മണിക്ക ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിക്കും. രണ്ടായിരം വിദ്യാർത്ഥികൾ നേരിട്ടും ലക്ഷക്കണക്കിന് വിദ്യാർഥികൾ ഓൺലൈനായും പരിപാടിയിൽ പങ്കെടുക്കും. എല്ലാ വർഷവും ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കുന്നത്. രാജ്യത്തെ കുട്ടികളുമായും അധ്യാപകരുമായും മാതാപിതാക്കളുമായും രക്ഷിതാക്കളുമായും സംവദിക്കുന്ന പരിപാടിക്ക് 2018ലാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

ഈ വർഷം 38 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ട്വിറ്റർ, ഫെയ്സ്ബുക്ക്, ട്യൂബ് എന്നിവയിലൂടെ പരീക്ഷാ പേ ചർച്ചാ തത്സമയം സംപ്രേക്ഷണം ചെയ്യും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ Education.gov.in-ൽ തത്സമയ സംപ്രേക്ഷണത്തിലേക്കുള്ള ലിങ്കുകൾ ഉണ്ട്.

എൻസിആർടി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഈ പ്രോഗ്രാമിൽ ഇതുവരെ 20 ലക്ഷത്തോളം ചോദ്യങ്ങൾ വന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ 20 ലക്ഷം ചോദ്യങ്ങളിൽ, കുടുംബ സമ്മർദ്ദം, സ്ട്രെസ് മാനേജ്മെന്റ്, അന്യായ മാർഗങ്ങൾ തടയൽ, ആരോഗ്യം, എങ്ങനെ ഫിറ്റ്നസ് ആയിരിക്കാം, കരിയർ തിരഞ്ഞെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികൾ ചോദിച്ചതായും മന്ത്രി പറഞ്ഞു. 155 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഈ പരിപാടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രധാൻ പറഞ്ഞു.

Latest