Connect with us

Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ യുക്രൈന്‍ സന്ദര്‍ശനം ഇന്ന്

പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഇന്ന് പുലര്‍ച്ചെ യുക്രൈനിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര തിരിച്ചു

Published

|

Last Updated

കീവ് | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തും.ഒരു ദിവസത്തെ സന്ദര്‍ശനത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും. പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെ മോദി യുക്രൈനിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര തിരിച്ചു. പോളണ്ടിലെ അതിര്‍ത്തി നഗരമായ ഷെംഷോവില്‍ നിന്നാണ് മോദി യാത്ര തുടങ്ങിയത്.

ഇന്ത്യ – റഷ്യ ബന്ധം യുക്രൈനില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുമ്പോഴാണ് മോദിയുടെ യാത്ര. യുക്രൈനിലെ നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പാണ് നരേന്ദ്ര മോദി കീവില്‍ എത്തുന്നത്.നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ സന്ദര്‍ശിക്കുന്നത്. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈന്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സോയിലെ സൈനിക വിമാനത്താവളത്തില്‍ നരേന്ദ്ര മോദി എത്തിയത്. പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി യുക്രൈനിലേക്ക് തിരിക്കുന്നത്.

 


  -->