Connect with us

National

മൂന്നുപേര്‍ക്ക് കൂടി ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുന്‍ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരമോന്നത ബഹുമതിയായ ഭാരത രത്‌ന ഈ വര്‍ഷം മൂന്ന് പേര്‍ക്ക് കൂടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി മൂന്നിന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്കും, കര്‍പ്പൂരി താക്കൂറിനും മോദി ഭാരതരത്‌ന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേര്‍ക്കുകൂടി പ്രഖ്യാപിച്ചത്.

ഇതോടെ ഈ വര്‍ഷം അഞ്ച് പേര്‍ക്ക് ഭാരതരത്‌ന നല്‍കും. അസാധാരണമായ രീതിയിലാണ് ഇത്തവണ ഭാരതരത്‌നപ്രഖ്യാപിച്ചിരിക്കുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്ലാ വിഭാഗത്തെയും പരിഗണിച്ച് ഇത്തവണ അഞ്ചുപേരെ തെരഞ്ഞെടുത്തതെന്നുമാണ് വിലയിരുത്തല്‍.