Connect with us

International

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി

നാളെ നടക്കുന്ന മൗറീഷ്യസിന്റെ അന്‍പത്തിയാറാം ദേശീയ ദിനാഘോഷത്തില്‍ മോദി മുഖ്യാതിഥിയാകും.

Published

|

Last Updated

പോര്‍ട്ട് ലൂയിസ്| രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസില്‍ എത്തി. മൗറിഷ്യസ് തലസ്ഥാനത്ത് മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീന്‍ചന്ദ്ര രാംഗൂലമാണ് മോദിയെ രാജ്യത്തേക്ക് ക്ഷണിച്ചത്. പോര്‍ട്ട് ലൂയിസ് വിമാനത്താവളത്തില്‍ മൗറീഷ്യസ് പ്രധാനമന്ത്രിയും ഭാര്യയും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. ഇവര്‍ക്കു പുറമെ രാജ്യത്തെ 34 മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

നാളെ നടക്കുന്ന മൗറീഷ്യസിന്റെ അന്‍പത്തിയാറാം ദേശീയ ദിനാഘോഷത്തില്‍ മോദി മുഖ്യാതിഥിയാകും. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. ഇത്തവണത്തെ ആഘോഷ പരിപാടികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാവുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് റണ്‍ധീര്‍ ജെയ്‌സ്വാള്‍ എക്‌സില്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ എന്നീ മേഖലകളില്‍ ഇന്ത്യയും മൗറീഷ്യസും കരാറില്‍ ഏര്‍പ്പെടും.

 

 

Latest