Connect with us

National

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്ക സർക്കാറിന്റെ പരമോന്നത ബഹുമതി

കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യ നൽകിയ സംഭാവനകൾ കണക്കിലെടുത്തും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നരേന്ദ്ര മോദിയുടെ സമർപ്പണത്തെ മാനിച്ചുമാണ് ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ പ്രധാനമന്ത്രിക്ക് നൽകുന്നത്.

Published

|

Last Updated

റൊസൗ | ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുമെന്ന് പ്രഖ്യാപനം. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യ നൽകിയ സംഭാവനകൾ കണക്കിലെടുത്തും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നരേന്ദ്ര മോദിയുടെ സമർപ്പണത്തെ മാനിച്ചുമാണ് ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ പ്രധാനമന്ത്രിക്ക് നൽകുന്നത്. ഈ മാസം 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ്ടൗണിൽ നടക്കാനിരിക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്ക പ്രസിഡൻ്റ് സിൽവാനി ബർട്ടൺ അവാർഡ് സമ്മാനിക്കും.

2021 ഫെബ്രുവരിയിൽ കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യ ഡൊമിനിക്കയ്ക്ക് 70,000 ഡോസ് അസ്ട്രസെനെക്ക കോവിഡ്-19 വാക്സിൻ വിതരണം ചെയ്തതായി ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യ എന്നിവയിൽ ഡൊമിനിക്കക്ക് ഇന്ത്യ നൽകിയ പിന്തുണക്കുള്ള അംഗീകാരമാണ് അവാർഡ്.

ഡൊമിനിക്കയോടുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാർഢ്യത്തിന് ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് അവാർഡെന്ന് ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റ് പറഞ്ഞു.

Latest