Connect with us

International

പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി

അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന വേദിയില്‍ വെച്ചാണ് ഇരു ഭരണാധികാരികളും നേരില്‍ കണ്ടത്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി.

അറേബ്യന്‍ മേഖലയിലെ ഫുട്‌ബോള്‍ ജേതാക്കളെ തീരുമാനിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന വേദിയില്‍ വെച്ചാണ് ഇരു ഭരണാധികാരികളും നേരില്‍ കണ്ടത്. ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടനത്തില്‍ നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. വി വി ഐ പി ഗാലറിയില്‍ മോദി എതാനും നിമിഷം അമീറുമായി സമയം ചെലവഴിച്ചു. അമീറിനെ കണ്ടതിന്റെ സന്തോഷം മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.

ഇന്നലെ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിച്ചു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമര്‍ശിച്ച മോദി കുവൈത്തിനെ നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈത്ത് സര്‍ക്കാര്‍ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മംഗഫ് തീപ്പിടുത്തത്തില്‍ മരിച്ചതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതില്‍ 24 പേര്‍ മലയാളികളും ആയിരുന്നു. ലോകത്തിന്റെ വളര്‍ച്ചയുടെ എന്‍ജിനായി ഇന്ത്യ മാറുമെന്ന് കുവൈത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുവൈത്തിനുള്‍പ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest