National
യു പി അതിവേഗം പുരോഗമിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഒരുകാലത്ത് ഗുണ്ടാസംഘങ്ങള്‍ക്കും ക്രമസമാധാന ലംഘനത്തിനും പേരുകേട്ട സംസ്ഥാനമായിരുന്നുവെന്നും മോദി
ലഖ്നൗ | ഒരുകാലത്ത് ഗുണ്ടാസംഘങ്ങള്‍ക്കും ക്രമസമാധാന ലംഘനത്തിനും പേരുകേട്ട സംസ്ഥാനമായിരുന്ന ഉത്തര്‍പ്രദേശ് ഇപ്പോള്‍ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനമായാണ് അറിയപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
9,055-ലധികം പോലീസ് സബ് ഇന്‍സ്പെക്ടര്‍മാര്‍, പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി എ സി), പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാര്‍, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്ക് നിയമന കത്തുകള്‍ കൈമാറുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ധനമന്ത്രി സുരേഷ് ഖന്ന തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയില്‍ ഓൺലൈനായാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
---- facebook comment plugin here -----