National
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്
പതിനേഴ് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്.
ന്യൂഡല്‍ഹി|മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദി പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയന്‍ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയില്‍ എത്തും.
നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച സന്ദര്‍ശനവേളയില്‍ നടക്കും. പതിനേഴ് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്.
ബ്രസീലില്‍ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ശേഷം ഗയാനയില്‍ എത്തുന്ന മോദി കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും.
---- facebook comment plugin here -----