Connect with us

National

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 16-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും

രാജ്യത്തെ ഒമ്പത് കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21000 കോടിയിലധികം രൂപ സർക്കാർ കൈമാറും

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 16-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും. രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷക ഗുണഭോക്താക്കൾക്ക് ഇതിന്റെ സഹായം ലഭിക്കും. രാജ്യത്തെ ഒമ്പത് കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21000 കോടിയിലധികം രൂപ സർക്കാർ കൈമാറും. പദ്ധതിയിൽ ഗുണഭോക്താവായ കർഷകന് 2000 രൂപ അക്കൗണ്ടിൽ ലഭിക്കും.

മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 16-ാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കുക. 11 കോടിയിലധികം കർഷകർക്ക് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന 2019 ഫെബ്രുവരി 24 നാണ് ആരംഭിച്ചത്. ഇത് പ്രകാരം രാജ്യത്തെ യോഗ്യരായ കർഷകർക്ക് കേന്ദ്ര സർക്കാർ പ്രതിവർഷം 6000 രൂപ നൽകുന്നു. ഒരു വർഷത്തിൽ മൂന്ന് തുല്യഘഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്.