Connect with us

National

പ്രധാനമന്ത്രിക്ക് ഇ മെയില്‍ വഴി വധഭീഷണി; ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയക്കണമെന്ന് ആവശ്യം

500 കോടി നല്‍കണമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകര്‍ക്കുമെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ഇ-മെയില്‍ വഴി എത്തിയ ഭീഷണി സന്ദേശത്തില്‍ പറയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ മെയില്‍ വഴി വധഭീഷണി. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വധഭീഷണി സന്ദേശം എത്തിയത്. 500 കോടി നല്‍കണമെന്നും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകര്‍ക്കുമെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ഇ-മെയില്‍ വഴി എത്തിയ ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും മുംബൈ പൊലീസും ജാഗ്രത നടപടികള്‍ സ്വീകരിച്ചു. ഇ മെയിലിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ സുരക്ഷ ശക്തമാക്കിയതായി മുംബൈ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 2014 മുതല്‍ ലോറന്‍സ് ബിഷ്‌ണോയി ജയിലില്‍ കഴിഞ്ഞുവരികയാണ്.

Latest