Connect with us

National

പ്രധാന മന്ത്രി റഷ്യയിലേക്ക്; ഓസ്ട്രിയയും സന്ദര്‍ശിക്കും

ജൂലൈ എട്ട്, ഒമ്പത് തീയതികളിലാണ് റഷ്യന്‍ സന്ദര്‍ശനം. 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യയിലും ഓസ്ട്രിയയും സന്ദര്‍ശിക്കാനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. ജൂലൈ എട്ട്, ഒമ്പത് തീയതികളിലാണ് റഷ്യന്‍ സന്ദര്‍ശനം. ഉഭയകക്ഷി ബഹുതല കരാറുകള്‍ സംബന്ധിച്ച് അവലോകനം ചെയ്യുന്ന 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.

റഷ്യയില്‍ നിന്ന് അദ്ദേഹം ഓസ്ട്രിയയിലേക്കു പോകും. ഒരു ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ 41 വര്‍ഷത്തിനു ശേഷമുള്ള ഓസ്ട്രിയന്‍ സന്ദര്‍ശനമാകും ഇത്.

അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായാണ് മോദി റഷ്യയിലേക്കു തിരിക്കുന്നത്. 2019ല്‍ റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോകില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള മോദിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാകുമിത്.