Connect with us

National

ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

രാഷ്ട്രീയ സ്വയം സേവക് സംഘ് 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

Published

|

Last Updated

നാഗ്പുര്‍ | പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി. ആര്‍ എസ് എസ് ആസ്ഥാനത്ത് എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്തും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘ് 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ആര്‍ എസ് എസ് സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മൃതി മന്ദിരത്തില്‍ നരേന്ദ്രമോദി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ഇന്ന് രാവിലെ നാഗ്പുര്‍ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സ്വീകരിച്ചു.

ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.

---- facebook comment plugin here -----

Latest