Connect with us

National

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് നേരിടാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡിജിറ്റല്‍ അറസ്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിലില്ല. ഇത് ഒരു തട്ടിപ്പാണ്. ഒരു സംഘം ക്രിമിനലുകളാണ് ഈ തട്ടിപ്പിന് പിന്നിലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 115ാം പതിപ്പിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

ഡിജിറ്റല്‍ സുരക്ഷയ്ക്ക് 3 ഘട്ടങ്ങളുണ്ട്. നിര്‍ത്തുക, ചിന്തിക്കുക, നടപടിയെടുക്കുക.ഇത്തരം തട്ടിപ്പുകളുണ്ടാകുമ്പോള്‍ പറ്റുമെങ്കില്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയോ അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുകയോ ചെയ്യുക.ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് നേരിടാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത ഉണ്ടാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest