Connect with us

Kerala

പ്രധാനമന്ത്രി ഇന്ന് പാലക്കാട് എത്തും; റോഡ് ഷോയില്‍ പങ്കെടുക്കും

രാവിലെ കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് നരേന്ദ്രമോദി പാലക്കാട് എത്തുക.

Published

|

Last Updated

പാലക്കാട്| ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. മോദി ഇന്ന് പാലക്കാട് റോഡ് ഷോയില്‍ പങ്കെടുക്കും. രാവിലെ കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് അദ്ദേഹം എത്തുക. തുടര്‍ന്ന് പാലക്കാട് നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒന്നരകിലോമീറ്റര്‍ റോഡ് ഷോയാണ് ഉണ്ടാകുക.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനെത്തുന്ന പ്രധാനമന്ത്രിയ്‌ക്കൊപ്പം മലപ്പുറം, പൊന്നാനി സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും.. റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി സേലത്തേക്ക് പോകും.