Connect with us

National

ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളി സന്ദര്‍ശിക്കും

മലയാളി പുരോഹിതരടക്കം പള്ളിയിലെ ചടങ്ങില്‍ പങ്കെടുക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കും. ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളിയായിരിക്കും മോദി സന്ദര്‍ശിക്കുക. വൈകിട്ട് 5 മണിയ്ക്കാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മലയാളി പുരോഹിതരടക്കം പള്ളിയിലെ ചടങ്ങില്‍ പങ്കെടുക്കും.

ആദ്യമായാണ് പ്രധാനമന്ത്രി മോദി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കുന്നത്. ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളിയും ഹോസ്ഗാസ് ദേവാലയവുമാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തിനായി പരിഗണിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഗോള്‍ഡഖാന പള്ളി തെരഞ്ഞെടുത്തത്.

പ്രാഥമികമായി നടത്തേണ്ട സുരക്ഷാ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.

 

 

 

Latest