hamas- israel war
സഊദി ഫലസ്തീനികള്‍ക്കൊപ്പമാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ചാണ് സഊദി പിന്തുണ അറിയിച്ചത്.
റിയാദ് | ഫലസ്തീനി ജനതക്കൊപ്പം നിലകൊള്ളുന്നത് സഊദി അറേബ്യ തുടരുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ചാണ് സഊദി പിന്തുണ അറിയിച്ചത്. ഇസ്‌റാഈലും ഫലസ്തീനിലെ ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര, മേഖലാ കക്ഷികളുമായി ഇടപെട്ട് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി കിരീടാവകാശി മഹ്മൂദ് അബ്ബാസിനോട് പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ നേടാനും അഭിമാനത്തോടെ ജീവിക്കാനുള്ള സമരത്തിനും അവരോടൊപ്പമാണ് സഊദി.
അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും തിരിച്ചറിഞ്ഞാണിത്. നീതിയും സുസ്ഥിര സമാധാനവും നേടുന്നതിനാണെന്നും സഊദി വ്യക്തമാക്കി.