Kerala
സ്‌കൂള്‍ മൈതാനിയില്‍ സ്‌കൂട്ടറില്‍ നിന്ന് കുഴഞ്ഞുവീണ് പ്രിന്‍സിപ്പല്‍ മരിച്ചു
സ്‌കൂളില്‍ നിന്ന് പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് അബ്ദുള്‍ ഖയ്യും കുഴഞ്ഞുവീണത്.

മലപ്പുറം|മലപ്പുറം എടപ്പാളില്‍ സ്‌കൂള്‍ മൈതാനിയില്‍ സ്‌കൂട്ടറില്‍ നിന്ന് കുഴഞ്ഞുവീണ് പ്രിന്‍സിപ്പല്‍ മരിച്ചു. കണ്ടനകം ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ അബ്ദുള്‍ ഖയ്യും(55) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം.
സ്‌കൂളില്‍ നിന്ന് പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് അബ്ദുള്‍ ഖയ്യും കുഴഞ്ഞുവീണത്. അരമണിക്കൂറിനുശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായി പ്രിന്‍സിപ്പലും വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പൊന്നാനി സ്വദേശിയാണ് അബ്ദുള്‍ ഖയ്യും. ഭാര്യ: മുനീറ. മക്കള്‍: ഫസ്ഹ, ഫര്‍ഷ, ഫൈഹ.