Connect with us

National

വൈകിയെത്തിയതിന് പ്രിന്‍സിപ്പല്‍ അധ്യാപികയെ മര്‍ദിച്ചു, വൈറലായി വീഡിയോ

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സ്‌കൂളില്‍ വൈകി വന്നെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ അധ്യാപികയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സീഗാന ഗ്രാമത്തിലെ ഒരു പ്രീ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

സ്‌കൂളിലെ പ്രിന്‍സിപ്പലായ ഗുഞ്ജന്‍ ചൗധരിയാണ് അധ്യാപികയെ ക്രൂരമായി മര്‍ദിച്ചത്. അധ്യാപിക സ്‌കൂളിലേക്ക് വൈകിയെത്തിയെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ വഴക്ക് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.

തുടര്‍ന്ന് വഴക്ക് മൂര്‍ച്ഛിച്ചതോടെ പ്രിന്‍സിപ്പല്‍ അധ്യാപികയെ മുഖത്തടിച്ചു.തുടര്‍ന്ന് അധ്യാപികയുടെ കുര്‍ത്തയില്‍ പിടിച്ച പ്രിന്‍സിപ്പല്‍ വസ്ത്രം വലിച്ച് കീറുകയും ചെയ്തു.മര്‍ദ്ദനം തടയാനെത്തിയ അധ്യാപികയുടെ ഡ്രൈവറോടും പ്രിന്‍സിപ്പല്‍ മോശമായി പെരുമാറി.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

 

---- facebook comment plugin here -----

Latest