Connect with us

Kerala

മുന്‍ഗണനാ റേഷന്‍ കാര്‍ഡ്; ഇ കെ വൈ സി അപ്‌ഡേഷന്‍ സമയപരിധി ഈ മാസം 31 വരെ നീട്ടി

മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനാണ് സമയപരിധി ദീര്‍ഘിപ്പിക്കുന്നതെന്ന്‌ മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെ വൈ സി അപ്ഡേഷന്‍ സമയപരിധി ഈ മാസം 31 വരെ നീട്ടി. അപ്‌ഡേഷന്‍ പ്രക്രിയ സെപ്തംബര്‍ ആദ്യവാരം ആരംഭിച്ച് വിജയകരമായി നടന്നുവരികയാണ്.

ഇന്നലെ വരെ സംസ്ഥാനത്തെ 88.41 ശതമാനം മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനാണ് സമയപരിധി ദീര്‍ഘിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Latest