Kerala
സംസ്ഥാനത്ത് ഇന്ന് 50,000 പേര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും
സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.
തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് 50,000 പേര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. വിമന്‍സ് കോളജില്‍ വച്ചാണ് റേഷന്‍ കാര്‍ഡ് വിതരണം നടക്കുക.
റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റുന്നതിന് കഴിഞ്ഞ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ അവസരം നല്‍കിയിരുന്നു. 75000ത്തോളം അപേക്ഷകളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ലഭിച്ചത്. 63,000ത്തിലധികം അപേക്ഷകരില്‍ നിന്ന് ആദ്യ 50,000 പേര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുന്നതെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ഒഴിവ് വരുന്ന മുറക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----