Connect with us

Kerala

ജയില്‍ മാറ്റം വേണം; സുപ്രീം കോടതിയെ സമീപിച്ച് ജിഷ വധക്കേസിലെ പ്രതി

കേരളത്തില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

Published

|

Last Updated

ന്യൂഡല്‍ഹി | ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം. പ്രതിയുടെ അപേക്ഷ സുപ്രീം കോടതി പരിഗണിച്ചു. കേരളത്തില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

വാദത്തിനിടെ കേരള ജയില്‍ ചട്ടങ്ങളെ പ്രതി ചോദ്യം ചെയ്തു. കേന്ദ്ര നിയമത്തിന് എതിരാണ് കേരളത്തിന്റെ നിയമമെന്നും തടവുപുള്ളികളുടെ ജയില്‍ മാറ്റം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണെന്നും അമീറുള്‍ ഇസ്ലാം പറഞ്ഞു.

നിലവില്‍ വിയ്യൂര്‍ ജയിലിലാണ് അമീറുല്‍ ഇസ്ലാം കഴിയുന്നത്. നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ പ്രതിക്ക് വിചാരണക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

 

Latest