viyyur jail
തടവുകാരുടെ ഫോണ്‍ വിളി; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
തിരുവനന്തപുരം| വിയ്യൂര്‍ ജയിലിലെ ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ജയില്‍ സൂപ്രണ്ട് എ ജി സുരേഷിന് സസ്പെന്‍ഡ് ചെയ്തു. ജോയിന്റ് സൂപ്രണ്ട് രാജു ഏബ്രഹാമിനെ വിയ്യൂര്‍ ജയിലിലെ ചുമതലയില്‍നിന്ന് നീക്കി അതീവ സുരക്ഷാ ജയിലില്‍ പുതിയ നിയമനം നല്‍കി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ ഫോണ്‍വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന് പിറകെയാണ് നടപടി. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതികളായ കൊടി സുനിയും റഷീദും ആയിരത്തോളം തവണ ഫോണ്‍വിളികള്‍ നടത്തിയെന്നായിരുന്നു സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര മേഖലാ ജയില്‍ ഡി ഐ ജി. വിശദമായ അന്വേഷണം നടത്തി. തടവുകാര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സഹായം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍ സൂപ്രണ്ട് സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിിലുള്ളത്. അതേസമയം, റഷീദിന്റെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട നടപടികള്‍ എന്നാണ് ഉത്തരവില്‍ പറയുന്നത്. കൊടിസുനിയുടെ ഫോണ്‍വിളിയെ കുറിച്ച് ആഭ്യന്തര വകുപ്പു പുറത്തിറക്കിയ ഉത്തരവില്‍ പരാമര്‍ശമില്ല.