Kannur
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി
വിയ്യൂര്‍ ജയിലില്‍ നിന്നെത്തിച്ച തടവുകാരനാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.
കണ്ണൂര്‍ | സെന്‍ട്രല്‍ ജയിലില്‍ കാപ്പ പ്രകാരം അറസ്റ്റിലായ തടവുകാര്‍ ഏറ്റുമുട്ടി. ജയിലിലെ ഒന്നാം ബ്ലോക്കിലാണ് സംഘര്‍ഷമുണ്ടായത്. വിയ്യൂര്‍ ജയിലില്‍ നിന്നെത്തിച്ച തടവുകാരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി പ്രമോദിനെയാണ് ഇയാള്‍ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കാരണം. മുമ്പ് കണ്ണൂർ ജയിലിൽ കഴിയുന്ന സമയത്ത് പ്രമോദുമായി സംഘത്തിന് പ്രശ്നമുണ്ടായിരുന്നു.
---- facebook comment plugin here -----