Connect with us

Kerala

കട പൊളിച്ച് 4 ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ഫോണുകള്‍ കവര്‍ന്ന പ്രതികള്‍ പിടിയില്‍

പ്രതികള്‍ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളില്‍ വിലകൂടിയ ഫോണ്‍ തുച്ഛമായ വിലയ്ക്ക് വില്‍പന നടത്തുകയായിരുന്നു

Published

|

Last Updated

കൊണ്ടോട്ടി | കൊണ്ടോട്ടി ബസ് സ്റ്റാഡിനു സമീപത്തെ മൊബൈല്‍കട പൊളിച്ച് 4 ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ഫോണുകള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. കര്‍ണാടക ചിക്കബല്ലാപുരം തട്ടനാഗരി പള്ളി സ്വദേശി ഹരിഷ (23), മട്‌കേരരി കൈക്കേരി ഗാന്ധിനഗര്‍ സ്വദേശി മോഹന്‍ കുമാര്‍ (27) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നു രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈല്‍ കട പൊളിച്ച് ഫോണുകള്‍ കവര്‍ന്നത് ഹരിഷയാണ്. തുടര്‍ന്ന് ബെംഗളൂരുവില്‍ എത്തിയ ഇയാള്‍ മോഹനകുമാറിന്റെ സഹായത്തോടെ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളില്‍ വിലകൂടിയ ഫോണ്‍ തുച്ഛമായ വിലയ്ക്ക് വില്‍പന നടത്തുകയായിരുന്നു. മോഹനന്‍ കര്‍ണാടക പോലീസിലെ ഹോ ഗാര്‍ഡുകൂടിയായിരുന്നു.

കര്‍ണാടക – ആന്ധ്ര അതിര്‍ത്തി പ്രദേശമായ ബാഗ്യപള്ളിയില്‍ നിന്നാണ് ഹരിഷയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Latest